ആശയം ഇ.വി. കൃഷ്ണപിള്ളയുടെ ചിരിയും ചിന്തയും എന്ന ലേഖനസമാഹാരത്തിലെ ഒരു ഭാഗമാണ് വഴിയാത്ര എന്ന പാഠഭാഗം. വിവധ തരം യാത്രകളെ പാഠത്തിൽ പരിചയപ്പെടുത്തുന്നു.അവ കാൽനട യാത്ര, തോണി യാത്ര,തീവണ്ടി യാത്ര എന്നിവയാണ്. പഴയകാല യാത്രകളെ ക്കുറിച്ചും, അവയുടെ പ്രത്യേകതകളെക്കുറിച്ചും, പാഠത്തിൽ വിശദീകരിക്കുന്നു.കൂടാതെ സമകാലിക യാത്രകളുടെ നഷ്ടങ്ങളുടെ ആഴം മനസ്സിലാക്കാനും പാഠത്തിലൂടെ സാധിക്കുന്നു.പഴയ കാല സമൂഹ്യാവസ്ഥകളെക്കുറിച്ചും അന്നത്തെ ആളുകൾക്കിടയിലുള്ള നന്മ,സ്നേഹം,സഹകരണം, തുടങ്ങിയ മാനുഷിക മൂല്യങ്ങളെക്കുറിച്ചും പാഠത്തിൽ വിശദീകരിക്കുന്നു. അന്നദാനം മഹാദാനം എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ പഠഭാഗം സഹായിക്കുന്നു. പാഠത്തിൽ ആദ്യമായി പറയുന്നത് കാൽനടയാത്രയെക്കുറിച്ചാണ്. ആദ്യകാലങ്ങളിൽ ആളുകൾ നടന്നാണ് യാത്ര ചെയ്തിരുന്നത്. അന്ന് ഇന്നത്തെപ്പോലെ ഭക്ഷണം കഴിക്കാൻ ഹോട്ടലുകളോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല.പോകുന്ന വഴിയിലെ ഏതെങ്കിലമൊരു വീട്ടിൽ കയറിയാണ് അവർ ഭക്ഷണം കഴിച്ചിരുന്നത്. അവർക്ക് മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നതിൽ യാതൊരു കുഴപ്പവുമില്ലായിരുന്നൂ. പിന്നീട് പറയുന്നത് തോണിയാ ത്രയെക്കുറിച്ചാണ്.തോണിയിൽ പലതര ത്തിൽ ഉള്ള,പല
1. വഴിയാത്ര എഴുതിയത് ആര്? a) കെ. പി. അപ്പൻ b) പി. സുരേന്ദ്രൻ c) ഇ.വി.കൃഷ്ണപിള്ള d) സക്കറിയ ഇ.വി.കൃഷ്ണപിള്ളയാണ് വഴിയാത്ര എന്ന പാഠഭാഗം എഴുതിയിരിക്കുന്നത്. 2. എത്ര തരം യാത്രകളെക്കുറിച്ചാണ് പാഠത്തിൽ വിശദീകരിക്കുന്നത്? a)1 b)2 c)3 4)5 പ്രധാനമായും മൂന്നു തരം യാത്രകളെ ക്കുറിച്ചാണ് പാഠത്തിൽ ചർച്ച ചെയ്യുന്നത്. 3. പഴയകാല സ്ത്രീകളുടെ അവസ്ഥ പാഠത്തിൽ ചർച്ച ചെയ്യുന്നുണ്ടോ? 1) ഉണ്ട് 2) ഇല്ല തീർ്ചയായിട്ടും പഴയ കാല യാത്രകളുടെ അവസ്ഥ മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്.അതിൻ്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കാൻ പാഠം സഹായിക്കുന്നു. 4.സമകാലിക യാത്രകളുടെ നഷ്ടങ്ങൾ പാഠത്തിൽ നിന്നും മനസ്സിലാക്കാൻ സഹായിക്കുന്നുണ്ടോ? 1.ഉണ്ട്. 2. ഇല്ല പഴയ കാല യാത്രകളെക്കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം സമകാലിക യാത്രകളുടെ നഷ്ടങ്ങളുംമനസ്സിലാക്കാൻ സാധിക്കുന്നു.
വഴിയാത്ര പഠന ലക്ഷ്യങ്ങൾ: എഴുത്തുകാരനായ ഇ.വി കൃഷ്ണപിള്ളയെക്കുറിച്ച് അറിയാൻ സാധിക്കുന്നു. അദ്ദേഹത്തിൻ്റെ കൃതികളെക്കുറിച്ച് ധാരണ ലഭിക്കുന്നു. വിവിധ തരം യാത്രകളെ പരിചയപ്പെടാൻ കഴിയുന്നു. പഴയ കാല യാത്രകളെ,അതിൻ്റെ പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു. സമകാലിക യാത്രകളുടെ നഷ്ടങ്ങൾ തിരിച്ചറിയാസഹായിക്കുന്നു. മനുഷ്യർ കാത്ത് സൂക്ഷിക്കേണ്ട മാനുഷിക മൂല്യങ്ങളെക്കുറിച്ച് ധാരണ ലഭിക്കുന്നു. അന്നദാനം മഹാദാനം എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നു. പഴയകാല സ്ത്രീകളുടെ സാമൂഹ്യാ വസ്ഥ മനസ്സിലാക്കാൻ സഹായിക്കുന്നു.
Comments
Post a Comment