വഴിയാത്ര

 

ആശയം

ഇ.വി. കൃഷ്ണപിള്ളയുടെ ചിരിയും ചിന്തയും എന്ന ലേഖനസമാഹാരത്തിലെ ഒരു ഭാഗമാണ് വഴിയാത്ര എന്ന പാഠഭാഗം. വിവധ തരം യാത്രകളെ പാഠത്തിൽ പരിചയപ്പെടുത്തുന്നു.അവ കാൽനട യാത്ര, തോണി യാത്ര,തീവണ്ടി യാത്ര എന്നിവയാണ്. പഴയകാല യാത്രകളെ ക്കുറിച്ചും, അവയുടെ പ്രത്യേകതകളെക്കുറിച്ചും, പാഠത്തിൽ വിശദീകരിക്കുന്നു.കൂടാതെ സമകാലിക യാത്രകളുടെ നഷ്ടങ്ങളുടെ ആഴം മനസ്സിലാക്കാനും പാഠത്തിലൂടെ സാധിക്കുന്നു.പഴയ കാല സമൂഹ്യാവസ്ഥകളെക്കുറിച്ചും അന്നത്തെ ആളുകൾക്കിടയിലുള്ള നന്മ,സ്നേഹം,സഹകരണം, തുടങ്ങിയ മാനുഷിക മൂല്യങ്ങളെക്കുറിച്ചും പാഠത്തിൽ വിശദീകരിക്കുന്നു. അന്നദാനം മഹാദാനം എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ പഠഭാഗം സഹായിക്കുന്നു.

പാഠത്തിൽ ആദ്യമായി പറയുന്നത് കാൽനടയാത്രയെക്കുറിച്ചാണ്. ആദ്യകാലങ്ങളിൽ ആളുകൾ നടന്നാണ് യാത്ര ചെയ്തിരുന്നത്. അന്ന് ഇന്നത്തെപ്പോലെ ഭക്ഷണം കഴിക്കാൻ ഹോട്ടലുകളോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല.പോകുന്ന വഴിയിലെ ഏതെങ്കിലമൊരു വീട്ടിൽ കയറിയാണ് അവർ ഭക്ഷണം കഴിച്ചിരുന്നത്. അവർക്ക് മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നതിൽ യാതൊരു കുഴപ്പവുമില്ലായിരുന്നൂ. 

പിന്നീട് പറയുന്നത് തോണിയാ ത്രയെക്കുറിച്ചാണ്.തോണിയിൽ പലതര ത്തിൽ ഉള്ള,പല ജാതിയിൽപെട്ട ,പല സംസ്കാരങ്ങളുള്ള ആളുകളാണ് കയറുക.ഒരു സ്ഥലത്ത് നിന്നും യാത്ര തുടങ്ങി അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോഴക്കും അവർ ഒരു കുടുംബ ത്തിലെ അംഗങ്ങളെപ്പോലെ ആയിത്തീരും.അവിടെ അവർക്കറി യാവുന്ന കാര്യങ്ങള് പങ്ക് വെക്കുകയും,മറ്റുള്ളവരെ സഹായിക്കുകയും, തുടങ്ങി പരസ്പര സഹകരണത്തോടെയും ,സ്നേഹത്തോടെയും, ബഹുമാനത്തോടെയും യാത്ര ചെയ്യുന്നു.

തീവണ്ടി യാത്രയെക്കുറിച്ചാണ് മൂന്നാമതായി പറയുന്നത്.ആരും ആരോടും യാതൊരു തരത്തിലുള്ള ബന്ധവും ഇവിടെ കാണിക്കുന്നില്ല.ആദ്യകാലങ്ങളിൽ ഒരുപാട് സമയം എടുത്തു കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നത് എങ്കിൽ,തീവണ്ടിയിൽ അത് കണ്ണടച്ച് തുറക്കുന്നതിന് മുൻപേ എത്തുന്നു.യാത്രയുടെ വേഗതയുടെ താരതമ്യവും ഇവിടെ കാണാം.ഒരുപാട് നഷ്ടങ്ങൾ നമുക്ക് ഇന്നത്തെ യാത്രയിൽ ഉണ്ടെന്നും അവ എത്രത്തോളം ആഴത്തിലുള്ളതാണെന്നും നമ്മെ ബോധ്യപ്പെടുത്താൻ ലേഖകൻ ശ്രമിക്കുന്നുണ്ട്.

Comments

Popular posts from this blog

E content digital text

വഴിയാത്ര